കടകൾ തുറന്നപ്പോൾ ഫാനും എസിയും വാങ്ങാൻ തിരക്ക്; നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

അനു മുരളി
തിങ്കള്‍, 20 ഏപ്രില്‍ 2020 (16:12 IST)
ലോക്ക് ഡൗണിൽ നേരിയ ഇളവുകളോട് കൂടി ഇലക്ടോണിക്സ് കടകൾ തുറന്നപ്പോൾ തിരക്ക് വർധിച്ചത് ഫാനും എസിയും വാങ്ങാൻ. മൊബൈൽ ഫോൺ കടകളിൽ റീചാർജ് ചെയ്യാനാണ് കൂടുതലും ആളുകളെത്തിയത്. ഞായറാഴ്ചകളിലാണു മൊബൈൽ കടകൾക്കും ഫാൻ, എസി കടകൾക്കും തുറക്കാൻ അനുമതിയുള്ളത്.
 
കൂട്ടം കൂടി നിൽക്കാതെ, നിശ്ചിത അകലത്തിലാണ് കടകളിൽ ആളുകൾ നിൽക്കുന്നത്. ആൾക്കാരെ നോക്കാൻ സ്ഥലത്ത് പൊലീസുമുണ്ട്. സനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ ഫോണുകൾ വാങ്ങാൻ ആളുകളെത്തി. എന്നാൽ, ഏറ്റവും അധികം വിറ്റഴിഞ്ഞത് ലാപ്ടോപുകൾ ആണ്. വർക്ക് ഫ്രം ഹോം അനുവദിച്ചതോടെ പലർക്കും ലാപ്ടോപ്പ് ആവശ്യമായി വന്നു. ചിലയാളുകൾ സുഹൃത്തുക്കളിൽ നിന്നെല്ലാം കടം വാങ്ങിയ ലാപ്ടോപ്പ് ആണ് ഉപയോഗിച്ചിരുന്നത്. ഇക്കൂട്ടർ കടകൾ തുറന്നപ്പോൾ സ്വന്തമായി ഒരു ലാപ് വാങ്ങാനും തയ്യാറായി എത്തി.
 
സമാനമായ തിരക്ക് തന്നെയാണ് ഫാൻ, എസി കടകളിലുമുള്ളത്. ചൂടു കാലാവസ്ഥയായതിനാലും ആളുകൾ വീടിനുള്ളിൽ തന്നെ ഇരിപ്പായതിനാലുമാണു എസി കച്ചവടം നടന്നത്. ഫാനിനും അതുതന്നെ അവസ്ഥ. ടിവി വിൽപനയും കാര്യമായി നടന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article