ബിഗ് സല്യൂട്ട്, മമ്മൂട്ടിയെന്ന മനുഷ്യസ്നേഹി! - ഈ ലോക്ക് ഡൗൺ കാലത്തും അദ്ദേഹത്തിന് മാറ്റമില്ല

അനു മുരളി

തിങ്കള്‍, 20 ഏപ്രില്‍ 2020 (14:14 IST)
കൊവിഡ് 19നെ തുടർന്നുണ്ടായ ഈ ലോക്ക് ഡൗൺ കാലത്ത് തന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് വിളിച്ച നടൻ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകൻ ആലപ്പി അഷറഫ്. എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കുമെന്ന് പറഞ്ഞ് അഷറഫ് മമ്മൂട്ടി ഒരു മനുഷ്യസ്നേഹി ആണെന്ന് കുറിച്ചു. ആലപ്പി ഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
 
സ്നേഹത്തിന്റെ മഞ്ഞുതുള്ളി.
 
ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോൾ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു , പഴയ സൗഹൃദത്തിന്റെ കുളിർമയിൽ നിന്നും...... അപ്രതീക്ഷമായി ഒരു മിസ്കാൾ ശ്രദ്ധയിൽപ്പെട്ടു. മമ്മൂട്ടിയുടെതാ..
By mistake പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോൾ അതാ വീണ്ടും എത്തി വിളി , സാക്ഷാൽ മമ്മൂട്ടി ,
അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാൻ. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോൾ ..
പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു .
 
ഇത് എന്റെ പ്രിയപ്പെട്ട FB സുഹൃത്ത് ക്കളോട് പങ്കുവെക്കാൻ കാരണം..
 
എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും...
 
ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്നേഹിയായിരിയ്ക്കും.
അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മുട്ടീ...Big Salut.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍