തെലങ്കാനയിലെ ഹൈദരാബാദിൽ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. ന്യുമോണിയയെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് വെളളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഏപ്രിൽ എട്ടിന് നാരായൺപേട്ടിലെ ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് മെഹബൂബ നഗറിലെ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.തുടർന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്.