രാജ്യത്ത് 24 മണിക്കൂറിനിടെ 1,553 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സംഖ്യ

തിങ്കള്‍, 20 ഏപ്രില്‍ 2020 (12:09 IST)
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,553 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടുതൽ കേസുകളാണത്. ഇതോടെ നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,265 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്.
 
രാജ്യത്ത് ഇതുവരെയായി 2,546 ആളുകളാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ 77 വിദേശികളടക്കം 14,175 പേർ ചികിത്സയിലാണ്.നിലവിൽ മാഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 223 പേർ കൊവിഡ് ബാധിച്ച് മരിച്ച മഹാരാഷ്ട്രയിൽ 4,203 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ 2000ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 45 മരണം രേഖപ്പെടുത്തി. 
തമിഴ്നാട്ടിൽ 1477ഉം രാജസ്ഥാനിൽ 1478ഉം രോഗികളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍