കൊവിഡ് 19: മരണം 1,65,154, രോഗ ബാധിതർ 24 ലക്ഷം കടന്നു
ലോകത്താകമനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,65,154 ആയി. യൂറോപ്പിൽ മാത്രം മരണസംഖ്യ ഒരുലക്ഷം കടന്നു. അകെ രോഗ ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. അമേരിക്കയിൽ മാത്രം മരണസംഖ്യ 40,665 ആയി. 1997 പേരാണ് ഇന്നലെ മാത്രം അമേരിക്കയിൽ മരിച്ചത്.
7.59 ലക്ഷം പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 26,889 പുതിയ കേസുകൾ അമേരിയ്ക്കയിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇറ്റലിയിൽ മരണം 23,660 ആയി. സ്പെയിനിൽ 20,453 പേർ രോഗ ബാധയെ തുടർന്ന് മരിച്ചു. ഫ്രാൻസിൽ 19,744 പേർക്കാണ് ജീവൻ നഷ്ടമായത്. യുകെയിൽ 16,095 പേരും, ഇറാനിൽ 5,118 പേരും, തുർക്കിയിൽ 2,017 പേരും വൈറസ് ബാധയെ തുടർന്ന് മരിച്ചു.