ട്രംപ് ഇന്ത്യയ്ക്കുമേല്‍ പ്രഖ്യാപിച്ച 50% തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും; ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ഓഗസ്റ്റ് 2025 (12:14 IST)
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ പ്രഖ്യാപിച്ച 50% തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച കരട് നോട്ടീസ് ട്രംപ് ഭരണകൂടം പുറത്തിറങ്ങി. ട്രംപ് മധ്യസ്ഥത വഹിച്ച റഷ്യന്‍ സമാധാനം നീക്കം പൊളിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യക്കെതിരെ കനത്ത ചുങ്കം ചുമത്തുന്ന നിലപാടുമായി മുന്നോട്ടുപോകാന്‍ അമേരിക്ക തയ്യാറാകുന്നത്.
 
അതേസമയം ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇന്ത്യ. സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യ വഴങ്ങിയില്ലെങ്കില്‍ റഷ്യയുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ കൂടുതല്‍ തീരുവചുമത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അതേസമയം ചൈനയ്ക്ക് മേലും ട്രംപ് ആരോപണമുന്നയിച്ചു. അമേരിക്കയ്ക്ക് ആവശ്യമായ മാഗ്‌നെറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചൈനയ്ക്ക് മേലില്‍ 200 ശതമാനമോ അതിലേറെയോ തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.
 
അതേസമയം താനൊരു ഏകാധിപതി അല്ലെന്ന് ട്രംപ് പറഞ്ഞു. ചിലര്‍ തന്നെ ഏകാധിപതി എന്ന് വിളിക്കുകയാണ്. ഞാനൊരു ഏകാധിപതി ആകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ എനിക്ക് അത് ഇഷ്ടമല്ല. ഞാന്‍ ഒരു ഏകാധിപതി അല്ലെന്ന് ട്രംപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍