കൊവിഡ് ലക്ഷണങ്ങളോടെ ആനക്കുട്ടി ഐസൊലേഷനിൽ, സ്രവം പരിശോധനയ്‌ക്കയച്ചു

തിങ്കള്‍, 20 ഏപ്രില്‍ 2020 (10:10 IST)
ഡെറാഡൂൺ: കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആനക്കുട്ടിയുടെ ശ്രവം പരിശോധനയ്ക്കയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗർ റിസർവിലെ കുട്ടിയാനയ്ക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതോടെ ആനക്കുട്ടിയെ ഐസൊലേഷനിലാക്കി. റ്റൈഗർ റിസർവിലെ രണ്ട് ആനക്കുട്ടികളിലാണ് ഗുരുതാരമായ അണുബാധ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഇത് പകർച്ചവ്യാധിയുടേതാണ് എന്ന് കണ്ടെത്തുകയും ചെയ്തു. 
 
ഇതോടെയാണ് കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചത്. ആനക്കുട്ടിയ്ക്ക് കൊവിഡ് അല്ല എന്നുതന്നെയാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ വെറ്റിനറി റിസേർച്ച് ഇൻസ്റ്റിട്യൂട്ടിലാണ് പരിശോധന നടത്തുക. ആനക്കുട്ടികളെ ചികിത്സിക്കാൻ ഹരിദ്വാറിൽനിന്നും പ്രത്യേക ആരോഗ്യ സംഘം എത്തി പരിശോധന നടത്തി. നേരത്തെ ന്യൂയോർക്കിൽ കടുവയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍