മാസ്‌ക് ധരിച്ചില്ലെങ്കിൽ പെട്രോൾ ലഭിക്കില്ല, തീരുമാനം രാജ്യവ്യാപകം

തിങ്കള്‍, 20 ഏപ്രില്‍ 2020 (12:29 IST)
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കാതെ വരുന്നവർക്ക് പെട്രോളും ഡീസലും നൽകേണ്ടെന്ന് തീരുമാനം. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ സുരക്ഷമാനിച്ച് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് പുതിയ തീരുമാനമെടുത്തത്.
 
അവശ്യസേവന മേഖലയായതിനാൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ് പെട്രോൾ പമ്പുകൾ.നിരവധി ആളുകൾ പെട്രോൾ പമ്പിൽ എത്തുകയും ചെയ്യും. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാസ്‌കില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് അസോസിയേഷന്‍ തീരുമാനിച്ചത്.രാജ്യവ്യാപകമായാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍