കോൺഗ്രസ്സ് വിമതൻ ഇടതിനൊപ്പം: തൃശൂർ കോർപ്പറേഷനിൽ ഭരണമുറപ്പിച്ച് എൽഡിഎഫ്

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (11:27 IST)
തൃശൂർ: തൃശൂർ കോർപ്പറേഷനിൽ ഇടതുപക്ഷം ഭരണത്തിലേയ്ക്ക് കോൺഗ്രസ്സ് വിമതൻ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇടതുപക്ഷം ഭരണമുറപ്പിച്ചത്. നെട്ടിശേരിയിൽ എംകെ വർഗീസിന് കൊൺഗ്രസ്സ് സീറ്റ് നിഷേധിയ്ക്കുകയും ബൈജു വർഗീസിനെ സ്ഥാനാർത്ഥിയായി തിരിമാനിയ്ക്കുകയും ചെയ്തതോടെ ജനകീയ മുന്നണി രൂപീകരിച്ച് എം കെ വർഗീസ് മത്സരിയ്ക്കുകയായിരുന്നു.
 
1,123 വോട്ടുകൾ നേടിയാണ് എംകെ വർഗിസ് വിജയിച്ചത്. കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ ബൈജു വർഗീസിന് 1,085 വോട്ടുകൾ നേടാൻ മാത്രമെ സാധിച്ചൊള്ളു. കോർപ്പറേഷനിൽ ആകെ 24 സീറ്റുകളാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് 23 സീറ്റുകളിലും വിജയിച്ചത്തോടെ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയായി. ഇതോടെയാണ് കോൺഗ്രസ് വിമതന്റെ നിലപാട് നിർണായകമായത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article