എൽഡിസി ഫലം രണ്ട് ദിവസത്തിനകം: റാങ്ക് പട്ടികയ്ക്ക് അംഗീകാരം

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (20:38 IST)
തിരുവനന്തപുരം: എൽഡിസി റാങ്ക് പട്ടികയ്ക്ക് പിഎസ്സി അംഗീകാരം. 14 ജില്ലകളിലെയും എൽഡിസി റാങ്ക് പട്ടികകൾക്ക് ഇന്ന് ചേർന്ന പിഎസ്സി യോഗമാണ് അംഗീകാരം നൽകിയത്. പട്ടിക അതാത് ജില്ലകളിലേക്ക് അയയ്ക്കും. 2 ദിവസത്തിനകം ജില്ലകളിലെ വെബ്സൈറ്റിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു.
 
15 ദിവസത്തിന് ശേഷം നിയമന ശുപാർശ അയക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടേകാൽ ലക്ഷത്തിലേറെ പേരാണ് മെയ്ൻ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article