Kerala By Election Results 2022: തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മേല്‍ക്കൈ, 10 ഇടത്ത് ജയം

വെള്ളി, 22 ജൂലൈ 2022 (12:31 IST)
Kerala By Election Results 2022: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് ജയം. ഇരുപത് സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒന്‍പത് സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയും ജയിച്ചു. 
 
തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 
 
തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍