ലക്ഷദ്വീപില്‍ മദ്യ ലൈസന്‍സ് അനുവദിച്ചത് ടൂറിസം വികസനത്തിനുവേണ്ടി: കളക്ടര്‍

ശ്രീനു എസ്
വ്യാഴം, 27 മെയ് 2021 (18:38 IST)
ലക്ഷദ്വീപില്‍ മദ്യ ലൈസന്‍സ് അനുവദിച്ചത് ടൂറിസം വികസനത്തിനുവേണ്ടിയെന്ന് ലക്ഷദ്വീപ് കളക്ടര്‍ എസ് അസ്‌കര്‍ അലി. ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്നും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദ്വീപിന്റെ സുരക്ഷിതത്തിനുവേണ്ടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്നും ലക്ഷദ്വീപില്‍ മാതൃകാ മത്സ്യഗ്രാമം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊച്ചിയിലെത്തിയ ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article