തമിഴ്‌നാടും ലക്ഷദ്വീപിനൊപ്പം: അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് പ്രധാനമന്ത്രിയോട് സ്റ്റാലിൻ

വ്യാഴം, 27 മെയ് 2021 (17:09 IST)
കേരളത്തിന് പിന്നാലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അഡ്‌മിനിസ്ട്രേറ്റർ ജനദ്രോഹനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
 
വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി. ജനദ്രോഹ നിയമങ്ങൾ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനും അവിടെ താമസിക്കുന്ന മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന പ്രഫുൽ കെ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം.സ്റ്റാലിൻ ട്വീറ്റ് ചെയ്‌തു.
 

#Lakshadweep-இல் திரு. பிரஃபுல் கோடா படேல் என்ற அதிகாரி மக்கள் விரோதச் சட்டங்களை வலுக்கட்டாயமாகத் திணித்து அங்கு வாழும் இசுலாமியர்களை அந்நியப்படுத்த எடுக்கும் நடவடிக்கைகள் வேதனை அளிக்கிறது.@PMOIndia தலையிட்டு அவரைத் திரும்பப் பெற வேண்டும்.

பன்முகத்தன்மையே நம் நாட்டின் பலம்!

— M.K.Stalin (@mkstalin) May 27, 2021
അതേസമയം ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭരണപരിഷ്‌കരണങ്ങളെ അപലപിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പാസാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.ദ്വീപിലെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളും ഉദ്യോഗസ്ഥരെ കൂട്ടസ്ഥലമാറ്റം നടത്തുന്നതടക്കമുള്ള ഉത്തരവുകളും പ്രതിഷേധങ്ങൾക്കിടയിലും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ സ്വീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍