ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ ഈയിടെ പ്രത്യ്സ്കഹപ്പെട്ട ഒരു പുസ്‌തകമാണ് സമൂഹമാധ്യമങ്ങളിൽ താരം. പ്രധാനമന്ത്രിയുടെ മുഖമടങ്ങിയ പുറംചട്ടയോട് കൂടി വിൽപ്പനക്കെതിയ മാസ്റ്റർസ്ട്രോക്ക്: 420 സീക്രട്സ് ദാറ്റ് ഹെല്പ്ഡ് പിഎം ഇൻ ഇന്ത്യാസ് എംപ്ലോയ്‌മെന്റ് ഗ്രോത്ത് (MASTERSTROKE: 420 secrets that helped PM in Indias employment growth) എന്ന പുസ്‌തകമാണ് സംസാരവിഷയം ആയിരിക്കുന്നത്.
56 പേജുള്ള പുസ്തകത്തിന് 56 രൂപയാണ് വില. എന്നാൽ പുസ്തകം തുറന്ന് നോക്കിയാലോ, 56 പേജിലും യാതൊന്നും തന്നെ എഴുതിയിട്ടില്ല. തൊഴിൽ ലഭിക്കാൻ മോദി ഗവണ്മെന്റ് ഒന്നും ചെയ്‌തിലെന്ന് പറയാതെ പറയുകയാണ് ഈ 56 പേജുകളിൽ. ബേറോസ്‌ഗാർ ഭക്ത് എന്ന ആളാണ് പുസ്തകം എഴുതിയിരുന്നത്. എന്നാണ് പുസ്‌തകത്തിൽ കുറിച്ചിട്ടുള്ളത്. ഈ വാക്കിന്റെ ഹിന്ദിയിലുള്ള അർഥം ജോലിയില്ലാത്ത ഭക്തൻ എന്നാണ്.
ഇന്ത്യയ്ക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ മോദിജി എന്താണ് ചെയ്‌തത്. കോവിഡ്-19നെതിരായ യുദ്ധത്തിൽ മഹത്വവത്കരിക്കാനും സമൃദ്ധിയുടെ പാതയിലൂടെ നടക്കാനും ഒരു മഹാനായ നേതാവ് സമരം ചെയ്യുന്ന ഒരു ജനതയെ എങ്ങനെ സഹായിച്ചു? ഇന്ത്യൻ പൗരന്മാർക്കിടയിൽ തൊഴിൽ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി എന്തെല്ലാം ചെയ്‌തു എന്നീ കാര്യങ്ങളെല്ലാം പുസ്‌തകത്തിലുണ്ട് എന്നാണ് പുസ്‌തകത്തെ പറ്റി ആമസോണിലുള്ള വിവരണം.