ഗോവധ നിരോധനത്തെയും കളക്‌ടർ ന്യായികരിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും ബീഫും ചിക്കനും ഒഴിവാക്കിയിട്ടുണ്ട്. ലഭ്യതകുറവ് കാരണമാണ് ഇത് ചെയ്‌തത്. കുട്ടികൾക്ക് നല്ലത് മീനും മുട്ടയുമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി 5000 കോടിയുടെ പാക്കേജ് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.