കുവൈറ്റ് ദുരന്തം: ലോകകേരള സഭ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക് മാറ്റി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 14 ജൂണ്‍ 2024 (08:38 IST)
കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തുന്ന സാഹചര്യത്തില്‍ കേരള നിയമസഭാ സമുച്ചയത്തില്‍14 ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി.  മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിന്റെ സമയം മാറ്റിയത്.
 
കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങള്‍ ഉടന്‍ തന്നെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള
നടപടി നോര്‍ക്ക സ്വീകരിച്ചിട്ടുണ്ട്. വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.

അനുബന്ധ വാര്‍ത്തകള്‍

Next Article