എകെജി സെന്റര്‍ ആക്രമണ കേസ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍, കെ.സുധാകരനുമായി അടുത്ത ബന്ധം?

രേണുക വേണു

ചൊവ്വ, 2 ജൂലൈ 2024 (09:42 IST)
AKG Center Attacked Case

തിരുവനന്തപുരത്തെ എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്. എകെജി സെന്ററിലേക്ക് പടക്കം എറിയാന്‍ നിര്‍ദേശം നല്‍കിയത് സുഹൈല്‍ ആണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. 
 
രണ്ട് വര്‍ഷത്തോളമായി പ്രതി വിദേശത്ത് ഒളിവില്‍ ആയിരുന്നു. ഇയാള്‍ക്കു വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് ഇയാളെ പിടികൂടാന്‍ സാധിച്ചത്. കാഠ്മണ്ഡുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരത്ത് എത്തിക്കും. 
 
എകെജി സെന്റര്‍ ആക്രമണ കേസിലെ രണ്ടാം പ്രതിയാണ് സുഹൈല്‍. ഇയാള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍