രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 ജൂലൈ 2024 (15:32 IST)
ശരീരത്തിന്റെ മെറ്റബോളിസം കണ്ട്രോള്‍ ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അമിതമായാലോ പ്രവര്‍ത്തനം കുറഞ്ഞാലോ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. രാത്രികളില്‍ ചില കാര്യങ്ങള്‍ ശീലമാക്കുന്നത് തൈറോയിഡ് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. അതിലാദ്യത്തേത് കുതിര്‍ത്ത ചിയാ സീഡ് കഴിക്കുന്നതാണ്. രാത്രിയില്‍ ചെറിയൊരു തേങ്ങയുടെ പീസ് കഴിക്കാം.  ഉറങ്ങുന്നതിന് മുന്‍പ് കുതിര്‍ത്ത നാലോ അഞ്ചോ കശുവണ്ടിപരിപ്പ് കഴിക്കുന്നതും നല്ലതാണ്.
 
ഉറങ്ങുന്നതിന് മുന്‍പ് വറുത്ത പംകിന്‍ വിത്തുകള്‍ കഴിക്കുന്നതും തൈറോയിഡ് പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. വിഷാദം, ഉത്കണ്ട, ശരീരം മെലിയല്‍, അമിതവണ്ണം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, ക്ഷീണം എന്നിവയൊക്കെ തൈറോയിഡ് രോഗങ്ങള്‍ മൂലം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍