ഇപ്പോള്‍ മഴക്കാലമാണ്. രോഗങ്ങളുടെ കാലവും ഇതുതന്നെ. അതിനാല്‍ ഭക്ഷണകാര്യങ്ങള്‍ വലിയ ശ്രദ്ധയാണ് വേണ്ടത്. രോഗങ്ങളില്‍ നിന്നും സുരക്ഷിതമാകാന്‍ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. എന്നാല്‍ മഴക്കാലത്ത് ചില പച്ചക്കറികള്‍ കഴിക്കാന്‍ പാടില്ല. പ്രധാന കാരണം ബാക്ടീരിയകള്‍ മൂലം രോഗം വരാന്‍ സാധ്യതയുള്ളതിനാലാണ്. ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ചീര പോലുള്ള ഇടക്കറികളില്‍ ബാക്ടീരിയകള്‍ പെരുകാന്‍ സാധ്യത കൂടുതലാണ്. നിരവധി പാരസൈറ്റുകളും ഇവയില്‍ കാണും. അതിനാല്‍ മഴക്കാലത്ത് ഇവ പച്ചയ്ക്ക് കഴിക്കരുത്.
ബ്രോക്കോളിയില്‍ ഫംഗസ് മഴക്കാലത്ത് കൂടുന്നു. കത്തരിക്കയും വെണ്ടക്കയും ഇത്തരത്തിലുള്ള പച്ചക്കറിയാണ്. മഴ സമയത്ത് ഇവയില്‍ പുഴു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന് തക്കാളിയാണ്. മഴ സമയത്ത് ഇതില്‍ വേഗത്തില്‍ ഫംഗസ് പിടിപെടും. മഴസമയത്ത് ഉരുളക്കിഴങ്ങില്‍ മുള വരും. അങ്ങനെ ഇതിലൂടെ ഫംഗല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.