കുന്ദംകുളത്തിനടുത്ത് ലോഫ്‌ളോര്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം

Webdunia
ബുധന്‍, 24 ഫെബ്രുവരി 2016 (08:35 IST)
കുന്ദംകുളത്തിനടുത്ത് കെ എസ് ആര്‍ ടി സി ലോ ഫ്ലോര്‍ ബസും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ചുണ്ടലിലാണ് അപകടം നടന്നത്. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ടി എസ് കുമാറും ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശിയായ ഡൊമിനിയുമാണ് മരിച്ചത്.
 
പുലര്‍ച്ചെ നാലുമണിക്ക് ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
 
ചുണ്ടല്‍ പാടത്തിനടുത്തുള്ള വളവില്‍ വെച്ച് വാഹനങ്ങള്‍ നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ ഇരിക്കുന്ന ഭാഗങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.