സ്വകാര്യ ദീര്‍ഘദൂര സര്‍വീസുകള്‍ മുഴുവനും ഈ മാസം കെഎസ്ആര്‍ടിസി ഏറ്റെടുക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ഫെബ്രുവരി 2023 (09:50 IST)
സ്വകാര്യ ദീര്‍ഘദൂര സര്‍വീസുകള്‍ മുഴുവനും ഈ മാസം കെഎസ്ആര്‍ടിസി ഏറ്റെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്ന് കാസര്‍കോട്ട് മലയോര കുടിയേറ്റ മേഖലയിലേക്ക് ഉണ്ടായിരുന്ന 14 ദീര്‍ഘദൂര സ്വകാര്യ ബസുകളും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറ്റെടുത്തിരുന്നു.
 
സ്വകാര്യ ബസുകളുടെ കുത്തകയായിരുന്നു തൃശൂര്‍-വാടാനപ്പള്ളി- പൊന്നാനി-ചമ്രവട്ടം-കോഴിക്കോട് റൂട്ട്. അവിടെ ഓടി തുടങ്ങിയ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ പുതുതായി 17 ടേക്ഓവര്‍ കെഎസ്ആര്‍ടിസി ബസുകള്‍ എത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article