കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ജനുവരി 2023 (13:50 IST)
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷ യൂണിയന്‍ ആയ ടിഡിഎഫ് ചീഫ് ഓഫീസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. അതേസമയം ഭരണപക്ഷ യൂണിയന്‍ ആയ സിഐടിയു മേഖലാതലത്തില്‍ പ്രതിഷേധ ജാഥകളും നടത്തും. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article