കെ.ആര്‍.ഗൗരിയമ്മ ആശുപത്രിയില്‍

Webdunia
വെള്ളി, 23 ഏപ്രില്‍ 2021 (11:03 IST)
ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ ആശുപത്രിയില്‍. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവാണ്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഗൗരിയമ്മ നേരിടുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് ആഴ്ചകൾക്ക് മുൻപാണ് 102കാരിയായ കെ.ആർ.ഗൗരിയമ്മ, തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article