കോണ്‍ഗ്രസ് ഇനി സെമി കേഡര്‍ പാര്‍ട്ടി; എന്തും വിളിച്ചുകൂവുന്ന രീതി അവസാനിപ്പിക്കണമെന്ന് സുധാകരന്‍

Webdunia
വ്യാഴം, 24 ജൂണ്‍ 2021 (10:18 IST)
സംസ്ഥാനത്തെ കോണ്‍ഗ്രസിനെ അര്‍ധ കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് തുടക്കമിട്ടിരിക്കുന്നത്. അതിന്റെ പ്രാരംഭ നടപടിയാണ് ജംബോ സമിതികള്‍ വേണ്ട എന്ന കെപിസിസി നേതൃത്വത്തിന്റെ നിലപാട്. എ,ഐ ഗ്രൂപ്പുകളെ യോജിച്ചു കൊണ്ടുപോകാനാണ് സുധാകരന്റെ തീരുമാനം. കേഡര്‍ സംവിധാനത്തിലേക്ക് എത്തിയാല്‍ പാര്‍ട്ടിയില്‍ കൂടുതല്‍ അച്ചടക്കമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്തും വിളിച്ചുകൂവുന്ന രീതിക്ക് മാറ്റം വേണമെന്ന് സുധാകരന്‍ പറഞ്ഞു. സിപിഎമ്മിലും സിപിഐയിലും ഉള്ളത് പോലെ കേഡര്‍ സംവിധാനം ഉണ്ടെങ്കിലേ കോണ്‍ഗ്രസിന് കേരളത്തില്‍ തിരിച്ചുവരവ് സാധ്യമാകൂ എന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍. പാര്‍ട്ടിയുടെ ആശയാടിത്തറ ബലപ്പെടുത്തുന്നതിന് പാര്‍ട്ടി സ്‌കൂള്‍ നടപ്പാക്കും. ഇതുവഴി പാര്‍ട്ടിയംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാമെന്നാണ് ലക്ഷ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article