താമരശ്ശേരി ചുരംപാതയില്‍ ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം; ജീവനക്കാരന് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 ഡിസം‌ബര്‍ 2023 (10:28 IST)
താമരശ്ശേരി ചുരംപാതയില്‍ ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ തട്ടുകട ജീവനക്കാരന് പരിക്ക്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. 28-ാം മൈലിലാണ് സംഭവം. ചുരമിറങ്ങവെ ആംബുലന്‍സിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു.
 
തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു. ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article