വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 നവം‌ബര്‍ 2023 (09:14 IST)
വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. വയനാട് മീനങ്ങാടിയിലാണ് സംഭവം. മുട്ടില്‍ സ്വദേശി വിനീഷാണ് എക്‌സൈസ് പിടിയിലായത്. ചെണ്ടകുനി പോളിടെക്‌നിക്ക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നില്‍ക്കുമ്പോഴാണ് ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
 
ഇയാള്‍ ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ വാങ്ങുന്നത്. ശേഷം വയനാട്ടില്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ വില്‍പ്പന നടത്തും. എക്‌സൈസ്ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍