മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോകള്‍ ഇടിച്ച് അപകടം; പത്തുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 നവം‌ബര്‍ 2023 (12:20 IST)
മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്ക്. ചങ്ങരംകുളത്താണ് അപകടം നടന്നത്. കോലിക്കര സ്വദേശികളായ അഷ്‌റഫ്, അബ്ദുള്‍ റഹ്മാന്‍, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുല്‍ബാനു, ഹസീന ബീഗം, ഹൈറുള്‍ ഇസ്ലാം , സാബികുല്‍ നെഹം, അനീസ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
 
ചങ്ങരകുളം മാര്‍സ് തീയേറ്ററിന് മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകില്‍ ഓട്ടോ ഇടിച്ചു. പിന്നാലെ ഇതിന് പിന്നില്‍ മറ്റൊരു ഓട്ടോ കൂടി ഇടിച്ച് മറിയുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍