കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നില്‍ ചാടി അജ്ഞാതന്‍ ആത്മഹത്യ ചെയ്തു; ട്രെയിനിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 മെയ് 2023 (09:13 IST)
കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നില്‍ ചാടി അജ്ഞാതന്‍ ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ട്രെയിനിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായി. കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. എലത്തൂരിനും വെസ്റ്റ് ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിനു സമീപമാണ് അജ്ഞാതന്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയത്. ട്രെയിനിന്റെ മുന്‍വശത്തിടിച്ച് ഇയാള്‍ തെറിച്ചു പോവുകയായിരുന്നു.
 
കൊച്ചുവേളി യാര്‍ഡിലെത്തിച്ച് ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തു. ഇന്നത്തെ സര്‍വീസിന് ഇത് ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article