ഹോങ്കോങ്ങില്‍ നിന്നു പുറപ്പെട്ട് 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ പൈലറ്റ് അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. 'തുടര്‍ന്നു പറക്കാന്‍ ബുദ്ധിമുട്ടുണ്ട്' എന്നാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) അറിയിച്ചത്. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. പാതിവഴിയില്‍ വെച്ച് സാങ്കേതിക തകരാര്‍ തോന്നിയതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം താഴെയിറക്കണമെന്ന് ആവശ്യപ്പെട്ടത്.
അഹമ്മദബാദില്‍ ജൂണ്‍ 12 ലെ അപകടത്തിനു കാരണമായ വിമാനത്തിന്റെ അതേ മോഡല്‍ തന്നെയാണ് ഹോങ്കോങ്ങില്‍ തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരിച്ചിറക്കാന്‍ തീരുമാനിക്കുമ്പോള്‍ വിമാനം ഹോങ്കോങ് വ്യോമാതിര്‍ത്തി കടന്നിട്ടുണ്ടായിരുന്നില്ല. തിരിച്ചെത്തിയ യാത്രക്കാര്‍ക്കു ഡല്‍ഹിയിലേക്കു പോകാനായി മറ്റൊരു സൗകര്യം ഒരുക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.