Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10

രേണുക വേണു

വെള്ളി, 13 ജൂണ്‍ 2025 (12:05 IST)
Vijay Rupani Lucky Number 1206

Vijay Rupani: അഹമ്മദബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിക്കും ജീവന്‍ നഷ്ടപ്പെട്ടു. യുകെയിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകാനാണ് അഹമ്മദബാദില്‍ നിന്ന് AI 171 വിമാനത്തില്‍ വിജയ് രൂപാണി കയറിയത്. എന്നാല്‍ ആ യാത്ര ജീവിതത്തിലെ അവസാന യാത്രയായി ! 
 
അപകടം നടന്ന ഇന്നലെ ജൂണ്‍ 12 ആയിരുന്നു, അതായത് 12-06-2025. വിജയ് രൂപാണിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ നമ്പറുകളാണ് ഇത്. തന്റെ എല്ലാ വാഹനങ്ങള്‍ക്കും 1206 എന്ന നമ്പറാണ് വിജയ് രൂപാണി തിരഞ്ഞെടുത്തിരിക്കുന്നത്. ഭാഗ്യനമ്പര്‍ എന്ന നിലയിലാണ് വിജയ് രൂപാണി 1206 നെ കാണുന്നത്. 
 
ഭാഗ്യനമ്പര്‍ തന്നെ വിജയ് രൂപാണിയുടെ മരണദിവസമായി വന്നിരിക്കുന്നു. മാത്രമല്ല എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാന്‍ വിജയ് രൂപാണിയുടെ ബോര്‍ഡിങ് പൂര്‍ത്തിയായത് ഉച്ചയ്ക്കു 12:10 നാണ്. വിമാനാപകടത്തില്‍ വിജയ് രൂപാണി അടക്കം 241 പേരാണ് മരിച്ചത്. 

Vijay Rupani - Lucky Number 1206
 
68 കാരനായ വിജയ് രൂപാണി 2016 മുതല്‍ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 1987 ല്‍ രാജ്‌കോട്ട് കോര്‍പറേറ്റര്‍ ആയാണ് വിജയ് രൂപാണി രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍