മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ജനുവരി 2025 (11:02 IST)
മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കോഴിക്കോട് കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. സംഭവത്തില്‍ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. വടകര സ്വദേശി മഹേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
 
തിങ്കളാഴ്ച രാത്രി ഇരുവരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുമ്പോള്‍ മഹേഷ് കൊണ്ടുവന്ന ബീഫ് നിതീഷ് കഴിക്കുകയായിരുന്നു. ബീഫില്‍ എലിവിഷം ഉണ്ടെന്ന് മഹേഷ് പറഞ്ഞെങ്കിലും ഇയാള്‍ തമാശ പറയുന്നതെന്നാണ് നിധിഷ് കരുതിയത്. ബീഫ് കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമാവുകയും നിതീഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article