കൊട്ടിയൂരില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍

ശ്രീനു എസ്
ചൊവ്വ, 6 ജൂലൈ 2021 (08:54 IST)
കൊട്ടിയൂരില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. തൊട്ടില്‍ പാലം കാവിലുംപാറ സ്വദേശി റോജസ് എന്നയാളെയാണ് അറസ്റ്റുചെയ്തത്. പേരാവൂര്‍ ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നാലുപ്രതികളാണ് കേസിലുള്ളത്. രണ്ടുപേര്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. 
 
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം നടന്നത്. തോക്കുചൂണ്ടി ഭര്‍ത്താവിനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയും സ്വര്‍ണവും പണവും മൊബൈലും കവരുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article