സംസ്ഥാനത്ത് ഇന്ന് വ്യാപക കടയടപ്പ് സമരം. കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ കടകളും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളാണ് സമരം നടത്തുന്നത്. ഇന്ന് രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് കടകള്‍ അടച്ചിടുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ എല്ലാ കടകളും സമരത്തില്‍ പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം.