നിയമസഭാ കയ്യാങ്കളി കേസില്‍ മുന്‍ധനമന്ത്രി കെഎം മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വാദം. ധനമന്ത്രി അഴിമതിക്കാരനായതിനാലാണ് എംഎല്‍എ മാര്‍ പ്രതിഷേധിച്ചതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.