കുടിശിക : പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി

എ കെ ജെ അയ്യര്‍
ബുധന്‍, 20 മാര്‍ച്ച് 2024 (17:57 IST)
കോട്ടയം : വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസൂരി സംസ്ഥാന സർക്കാർ വൈദ്യുതി ബോർഡ്. കോട്ടയം നാട്ടകത്തുള്ള ട്രാവൻകൂർ സിമന്റിലെ വൈദ്യുതി കണക്ഷനാണ് ബോർഡ് കട്ട് ചെയ്തത്.

നിലവിൽ ട്രാവൻകൂർ സിമന്റിന്റെ കുടിശിക രണ്ടു കോടി രൂപയായി ഉയർന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതുമായി മുന്നോട്ടു പോകാനാവില്ല എന്നതിനാലാണ് കണക്ഷൻ വിച്ഛേദിച്ചത്.

നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗവും കൂടിയിട്ടുണ്ട്. ഇതിനൊപ്പം ചിലവും വർധിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ വൈദ്യുതി ബോർഡിനെ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളാണോ എന്ന് മുഖം നോക്കാതെ നടപടി എടുക്കാൻ പ്രേരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article