40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

അഭിറാം മനോഹർ

ബുധന്‍, 28 ഫെബ്രുവരി 2024 (18:24 IST)
Solar project
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന സൗര പദ്ധതി അവസാന ഘട്ടത്തില്‍. പദ്ധതിയില്‍ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന് അവസാനിക്കുമെന്ന് കെ എസ് ഇ ബി. https://ekiran.kseb.in എന്ന വെബ്‌സൈറ്റില്‍ കയറി കണ്‍സ്യൂമര്‍ നമ്പറും രജിസ്‌റ്റേഡ് മൊബൈല്‍ നമ്പരില്‍ നിന്നും ലഭിക്കുന്ന ഒടിപിയും രേഖപ്പെടുത്തി അനുയോജ്യമായ ഡെവലപ്പറെയും പ്ലാന്റ് കപ്പാസിറ്റിയും തെരെഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മാര്‍ച്ച് 23 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനാവുക.
 
ആകെ ചെലവിന്റെ സബ്‌സിഡി കഴിഞ്ഞുള്ള തുക മാത്രമാണ് പദ്ധതി വഴി ഉപഭോക്താവിന് നല്‍കേണ്ടതായി വരിക. കെ എസ് ഇ ബിയില്‍ ടെസ്റ്റ് ചെയ്ത സോളാര്‍ പാനലുകള്‍ ഇന്‍വര്‍ട്ടറുകള്‍ എന്നിവ മാത്രമാകും പദ്ധതിയില്‍ ഉപയോഗിക്കുക. ടെന്‍ഡര്‍ വഴി ഉറപ്പാക്കിയ കുറഞ്ഞ നിരക്കിലാകും പ്ലാന്റ് സ്ഥാപിച്ചു നല്‍കുക. ഈ സ്‌കീമില്‍ സ്ഥാപിച്ച് പ്ലാന്റുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഒ ആന്‍ഡ് എം സര്‍വീസ് ഡെവലപ്പര്‍ മുഖേന ഉറപ്പാക്കും. പാനലുകള്‍ക്ക് 25 വര്‍ഷമാണ് പെര്‍ഫോമന്‍സ് വാറന്റി നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍