കോട്ടക്കലിൽ 20 പേരുടെ അക്കൌണ്ടുകളിലേക്ക് അവർ പോലുമറിയാതെ എത്തിയത് 40 കോടി !

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (15:35 IST)
എസ് ബി ഐ കോട്ടക്കൽ ശാഖയിലെ 20 അക്കൌണ്ടുകളിലേക്കാണ് ഉറവിടം വ്യക്തമല്ലതെ 40 കോടി രൂപ എത്തിയത്. കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ ജീവനക്കാരുടെ അക്കൌണ്ടുകളിലാണ് ഞെട്ടിക്കുന്ന തുക വന്നു ചേർന്നത്. എവിടെ നിന്നാണ് ഇത്രയും വലിയ തുക അക്കൌണ്ടുഅക്കിൽ എത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 
 
അസ്വാഭാവികമായി വലിയ തുക അക്കൌണ്ടുകളിലേക്ക് വന്നതോടെ എസ് ബി ഐ ഈ അക്കൌണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. സാങ്കേതിക പിഴവ് മൂലമാകാം പണം അക്കൌണ്ടുകളിലേക്ക് എത്തിയത്  എന്നാണ് എസ് ബി ഐ നൽകുന്ന വിശദീകരണം. 
 
അക്കൌണ്ടിലേക്ക് വന്നു ചേർന്ന തുക തിരിച്ചെടുത്തതായി എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ശമ്പള അക്കൌണ്ട് മരവിപ്പിച്ചതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ ജീവനക്കാരായ അക്കൌണ്ട് ഉടമകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article