ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗത്തിൽ പെടുന്ന കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പകൽ സമയത്താണ് ഈ കൊതുകൾ കടിക്കാറുള്ളത് എന്നതിനാൽ പകൽ സമയങ്ങളിൽ കൊതുക് കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
ഡെങ്കിയുടെ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ 10 ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. കടുത്ത പനി, തല വേദന സന്ധികളിൽ വേദന, കടുത്ത ക്ഷീണവും ചർദിദിയും, കണ്ണുനു പിറകിലെ വേദന എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്ന പൊട്ടുകളും രൂപപ്പെട്ടേക്കാം.