'കണ്ടവരുണ്ടോ'; നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

രേണുക വേണു
ചൊവ്വ, 21 ജനുവരി 2025 (09:02 IST)
നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. 
 
ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ്. അതേസമയം താരം ഒളിവില്‍ തുടരുകയാണ്. 
 
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ജയചന്ദ്രന്‍ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അന്വേഷണം തുടരുന്നതിനിടെ നടന്‍ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിപോയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article