കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്ന പ്രതികളുടെ എണ്ണം 39; അവസാനം തൂക്കിലേറ്റിയത് 34 വര്‍ഷം മുന്‍പ് റിപ്പര്‍ ചന്ദ്രനെ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 ജനുവരി 2025 (14:26 IST)
കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്ന പ്രതികളുടെ എണ്ണം 39ആണ്. അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്. 1991 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണ് വധശിക്ഷ അവസാനം നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനം വധശിക്ഷ നടപ്പാക്കിയത് 1974ലാണ്.
 
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യങ്ങളിലാണ് കോടതി തൂക്കുകയര്‍ കുറ്റവാളിക്ക് വിധിക്കുന്നത്. ഗ്രീഷ്മ ഉള്‍പ്പെടെ മൂന്നു വനിതകളാണ് വധശിക്ഷ പ്രതീക്ഷിച്ചു ജയിലുകളില്‍ കിടക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഒരു കേസില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ച കേസ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസായിരുന്നു. 15 പേര്‍ക്കാണ് ഈ കേസില്‍ വധശിക്ഷ ലഭിച്ചത്. വധശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുന്നവരില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍