മൊബൈല്‍ ഫോണ്‍ അധികമായി ഉപയോഗിക്കരുതെന്ന് വിലക്കി; കൊല്ലത്ത് പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ജൂണ്‍ 2022 (08:11 IST)
മൊബൈല്‍ ഫോണ്‍ അധികമായി ഉപയോഗിക്കരുതെന്ന് വിലക്കിയതില്‍ വിഷമിച്ച് കൊല്ലത്ത് പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു. കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി ആണ് മരിച്ചത്. മാതാവ് വഴക്ക് പറഞ്ഞതിന് പിന്നാലെ മുറിയില്‍ കയറി വാതില്‍ അടച്ച് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ കൊല്ലം വെസ്‌റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശിവാനിയുടെ പിതാവ് രതീഷ് വിദേശത്താണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article