മകൾ ആൺസുഹൃത്തിനൊപ്പം പോയ വിഷമത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
ചൊവ്വ, 20 ഫെബ്രുവരി 2024 (17:53 IST)
കൊല്ലം : ഏക മകൾ ആൺസുഹൃത്തിനൊപ്പം  പോയ വിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ആദ്യം ഭാര്യയും പിന്നീട് ഭർത്താവും മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയ ഭവനിൽ ബിന്ദു (47), ഭർത്താവ് ഉണ്ണികൃഷ്ണ പിള്ള (55) എന്നിവരാണ് മരിച്ചത്.

ഏക മകൾ ആൺസുഹൃത്തിനൊപ്പം  പോയ വിഷമത്തിലാണ് ദമ്പതികൾ ഈ കടുംകൈ ചെയ്തത് എന്നാണു നാട്ടുകാർ പറഞ്ഞത്. ഇവരെ ഒരു ബന്ധു  ഫോൺ വിളിച്ചിട്ട് എടുക്കാത്തതിന് തുടർന്ന് വീട്ടിൽ വന്നപ്പോഴാണ് ഇരുവരെയും അവശ നിലയിൽ കണ്ടെത്തിയത്.

വീടിന്റെ വാതിലും ഗേറ്റും തുറന്നു കിടന്നിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭാര്യ വെള്ളിയാഴ്ചയും ഭർത്താവ് ഇന്ന് പുലർച്ചെയും മരിച്ചു. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article