സാമ്പത്തിക ബാധ്യത: കൊല്ലത്ത് സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ഫെബ്രുവരി 2023 (14:48 IST)
സാമ്പത്തിക ബാധ്യതമൂലം കൊല്ലത്ത് പുത്തൂരില്‍ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാര്‍(68)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സഹോദരിയുടെ വീട്ടുമുറ്റത്ത് തീ കൊളുത്തി മരിക്കുകയായിരുന്നു. വിജയകുമാര്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പോലീസിന് കിട്ടിയിട്ടുണ്ട്.
 
വീടിന് സമീപം വിറക് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് തീ കത്തുന്നതായി കണ്ടാണ് സഹോദരിയും ബന്ധുക്കളും അങ്ങോട്ടേയ്ക്കെത്തിയത്. തുടര്‍ന്ന് ഇവര്‍ തീ അണച്ചതോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article