ബിൽ ഗേറ്റ്സ് വീണ്ടും പ്രണയത്തിൽ ? പുതിയ കാമുകി പൗല ഹർഡ് ആരാണ്?

Webdunia
വ്യാഴം, 9 ഫെബ്രുവരി 2023 (14:01 IST)
മൈക്രോ സോഫ്റ്റ് സഹസ്ഥാപകനായ ബിൽഗേറ്റ്സ് പ്രണയത്തിൽ. ഇവൻ്റ് പ്ലാനറും സാമൂഹിക പ്രവർത്തകയുമായ പൗല ഹർഡുമായി ഗേറ്റ്സ് ഒരു വർഷത്തിലധികമായി ഡേറ്റിങ്ങിലാണെന്ന് പീപ്പിൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ഓറക്കിളിൻ്റെ സിഇഒ ആയിരുന്ന മാർക്ക് ഹർഡിൻ്റെ വിധവയാണ് പൗല.
 
67കാരനായ ഗേറ്റ്സ് 60കാരിയായ പൗലയുമായി ഒരു വർഷത്തിലധികമായി ഡേറ്റിങ്ങിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞമാസം ബിൽഗേറ്റ്സും പൗലയും ഓസ്ട്രേലിയൻ ഓപ്പൺ മെൻസ് സിംഗിൾസ് ആസ്വദിക്കാനായി മെൽബണിൽ എത്തിയ്യിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ അന്ന് തന്നെ പുറത്തുവന്നിരുന്നു. 2021ലായിരുന്നു ബിൽഗേറ്റ്സ് തൻ്റെ ജീവിതപങ്കാളിയായിരുന്ന മെലിൻഡയുമായുള്ള തൻ്റെ 30 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചത്.
 
ദാമ്പത്യത്തിൽ പിരിഞ്ഞാലും ഇരുവരുമൊന്നിച്ചുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ മുൻപത്തേതുപോലെ സംയുക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article