ഷെയ്ൻ വോണുമായി ഡേറ്റിങ്ങിലായിരുന്നു: രഹസ്യബന്ധം പരസ്യമാക്കി ലോകത്തിലെ ഹോട്ടസ്റ്റ് അമ്മൂമ്മയെന്ന് സ്വയം വിളിക്കുന്ന 51കാരി

ബുധന്‍, 17 ഓഗസ്റ്റ് 2022 (19:17 IST)
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണുമായുള്ള രഹസ്യബന്ധം വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വേൾഡ്സ് ഹോട്ടെസ്റ്റ് ഗ്രാൻഡ്മാ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഓസ്ട്രേലിയക്കാരി ഗിന സ്റ്റെവാർട്ട്. ഷെയ്ൻ വോണിൻ്റെ മരണശേഷം മാസങ്ങളോളം താൻ തകർന്ന അവസ്ഥയിലായിരുന്നുവെന്നും 51കാരിയായ ഗിന സ്റ്റെവാർട്ട് പറയുന്നു.
 
ലോകത്തിന് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടപ്പോൾ തനിക്ക് ഒരു സുഹൃത്തിനെയും മനസാക്ഷിസൂക്ഷിപ്പുകാരനെയുമാണ് നഷ്ടപ്പെട്ടതെന്ന് ഗിനപറയുന്നു. അധികമാർക്കും ഞാൻ ഷെയ്നും തമ്മിൽ ഡെയ്റ്റിങ്ങിലായിരുന്നുവെന്ന കാര്യം അറിയില്ല. അക്കാര്യം രഹസ്യമാക്കിവെയ്ക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗിന പറഞ്ഞു.
 
2018ലാണ് ഷെയ്ന്വോണുമായി അടുപ്പത്തിലായതെന്നും ഗിന പറയുന്നു. മാർച്ച് നാലിന് തായ്‌ലൻഡിൽ ഹൃദയാഘതത്തെ തുടർന്നായിരുന്നു ഷെയ്ൻ വോൺ മരിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍