കൊല്ലം ജില്ലയില്‍ കഴിഞ്ഞ ദിവസം 426 പേര്‍ കോവിഡ് രോഗമുകതി നേടി. 343 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം മൂലം 315 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 23 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു
കൊല്ലം വാടി സ്വദേശി ലോറന്‍സ്(62) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ ഏറ്റവുമധികം രോഗിബാധിതരുള്ളത് തിരുമുല്ലവാരത്താണ്. കടപ്പാക്കട, വാടി പ്രദേശങ്ങളിലും രോഗബാധിതര്‍ കൂടുതലാണ്. മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ , വെളിനല്ലൂര്‍, ചാത്തന്നൂര്‍ ചടയമംഗലം, തൃക്കരുവ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
കൊല്ലം കോര്‍പ്പറേഷന്‍ രോഗബാധിതര്‍ 121 പേര്‍. തിരുമുല്ലാവാരം-17, കടപ്പാക്കട, വാടി എന്നിവിടങ്ങളില്‍ ഒന്‍പത് പേര്‍ വീതവും കുരീപ്പുഴ-8, തങ്കശ്ശേരി-7, കാവനാട്-6, തെക്കേവിള, പള്ളിത്തോട്ടം, വടക്കേവിള, തേവള്ളി ഭാഗങ്ങളില്‍ നാലു വീതവും, കച്ചേരിമുക്ക്, മാടന്‍നട പ്രദേശങ്ങളില്‍ മൂന്ന് വീതവുമാണ് രോഗബാധിതര്‍. മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ കരുനാഗപ്പള്ളി-22, കൊട്ടാരക്കര-8, പുനലൂര്‍-7 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വെളിനല്ലൂര്‍-13, ചാത്തന്നൂര്‍ ചടയമംഗലം എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും തൃക്കരുവ-7, കൊറ്റങ്കര, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ ആറു വീതവും ശാസ്താംകോട്ട, പോരുവഴി, തൃക്കോവില്‍വട്ടം ചവറ എന്നിവിടങ്ങളില്‍ അഞ്ചുവീതവും, ശൂരനാട്, വെളിയം, വിളക്കുടി, മയ്യനാട്, പെരിനാട് ഭാഗങ്ങളില്‍ നാലു വീതവും തലവൂര്‍, കല്ലുവാതുക്കല്‍, ഏരൂര്‍, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവും രോഗബാധിതരാണുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതിനു താഴെയുമാണ് രോഗികള്‍