ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ, പതിനാലിൽ 13 ജില്ലകളും എൽഡിഎഫ് നേടുമെന്ന് കോടിയേരി

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (12:20 IST)
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരം ആയിരിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിലെ 13 ജില്ലകളിലും എൽഡിഎഫിനനുകൂലമായിട്ടായിരിക്കും ജനവിധിയെന്നും കേരളത്തിലെ ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ കീഴോട്ടാണെന്നും കോടിയേരി പറഞ്ഞു.
 
കഴിഞ്ഞ ദ്ദേശ തിരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകളിലായിരുന്നു എല്‍.ഡി.എഫിന് മുന്‍തൂക്കം. ഇത്തവണ ഈ കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക? 600 രൂപ പെൻഷൻ 1400 ആക്കിയ സര്‍ക്കാരിനല്ലാതെ പെൻഷൻ 600 ആക്കണമെന്ന് പറയുന്ന സർക്കാരിന് ആരെങ്കിലും വോട്ട് ചെയ്യുമോ കൊടിയേരി ചോദിച്ചു.
 
സ്വർണക്കടത്തിനെ തുടർന്നുണ്ടായ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കില്ല. ബിജെപിക്ക് 2015-ല്‍നിന്ന് യാതൊരു മുന്നേറ്റവുമുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article