ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (15:29 IST)
kodi suni
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളിനാണ് തവനൂര്‍ ജയിലില്‍ നിന്ന് കൊടി സുനി പുറത്തിറങ്ങിയത്. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയിലായിരുന്നു തീരുമാനം. നേരത്തെ കൊടി സുനി വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും കൊട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുകയും ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലും പ്രതിയാണ്.
 
ഇതിന്റെ അടിസ്ഥാനത്തില്‍ സാധാരണ ലഭിക്കുന്ന പരോള്‍ സുനിക്ക് അനുവദിക്കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പും ജയില്‍ വകുപ്പും തീരുമാനിച്ചിരുന്നു. പിന്നാലെ ജയിലില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതോടെ കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. കൊടി സുനിയുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ സൂപ്രണ്ടിനോട് നിര്‍ദേശിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article