ചക്രവാത ചുഴിയില്‍ കൊച്ചിയില്‍ കനത്ത മഴ; ഒന്നരമണിക്കൂറില്‍ പെയ്തത് 8 സെന്റീമീറ്റര്‍ മഴ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 ഓഗസ്റ്റ് 2022 (19:43 IST)
ചക്രവാത ചുഴിയില്‍ കൊച്ചിയില്‍ കനത്ത മഴ. ഒന്നരമണിക്കൂറില്‍ പെയ്തത് 8 സെന്റീമീറ്റര്‍ മഴയാണ്. കുസാറ്റ് കാലാവസ്ഥാ വിഭാഗം മേധാവി ഡോക്ടര്‍ അഭിലാഷ് ആണ് കാര്യം അറിയിച്ചത്എറണാകുളം കളമശ്ശേരിയില്‍ രാവിലെ 8 15 നും 8 30 നും ഇടയില്‍ 30 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ പറയുന്നു. 
 
ലഘു മേഘവിസ്‌ഫോടനം ഗണത്തില്‍ പെടുത്താവുന്ന മഴയാണിത് ഇത്തരം മഴകളെ പ്രവചിക്കാന്‍ പരിമിതികള്‍ ഉണ്ടെന്നും അധികൃതര്‍ പറയുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും മഴയുടെ തോത് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article