കൊച്ചി മെട്രോയുടെ ആദ്യഘട്ട കോച്ചുകള്‍ ആലുവയിലെ മുട്ടം യാര്‍ഡില്‍ എത്തിച്ചു. ഈ മാസം 23നാണ് കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം. 40 ചക്രങ്ങളുള്ള വലിയ ട്രയിലറില്‍ ആണ് കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ എത്തിക്കുന്നത്.
മൂന്നു കോച്ചുകള്‍ ആണ് ആലുവയിലെ മുട്ടം യാര്‍ഡിലേക്ക് എത്തിച്ചത്. ഇതില്‍ ഒരു കോച്ച് പ്രത്യേകം തയ്യാറാക്കിയ പ്ലാറ്റ്‌ഫോമില്‍ ഇറക്കി വെച്ചു. മറ്റ് രണ്ട് കോച്ചുകള്‍ തിങ്കളാഴ്ച ആയിരിക്കും മാറ്റുക. കോച്ചുകളുടെ കൂട്ടിയോജിപ്പിക്കല്‍ നടപടികള്‍ പന്ത്രണ്ടാം തിയതി മുതല്‍ ആരംഭിക്കും.
ഈ മാസം രണ്ടിനു ആന്ധ്രപ്രദേശില്‍ ശ്രീ സിറ്റിയിലെ അല്‍സ്റ്റോം പ്ലാന്റില്‍ നിന്നു പുറപ്പെട്ട മൂന്നു കോച്ചുകള്‍ പ്രത്യേകം ട്രെയിലറുകളിലാണ് കൊണ്ടു വന്നത്. ട്രെയ്‌ലറില്‍ നിന്നു കോച്ചുകള്‍ ഇറക്കാനുള്ള യന്ത്രങ്ങളും തൊഴിലാളികളും അല്‍സ്റ്റോം പ്ലാന്റില്‍നിന്നു കോച്ചുകള്‍ക്കൊപ്പം എത്തിയിരുന്നു.